ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിൽ വ്യാജ വോട്ടെടുപ്പ് നടന്നെന്നാരോപിച്ച് ആലപ്പുഴ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷാനു ഭൂട്ടോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് (ഇ.സി.ഐ) വക്കീൽ നോട്ടീസ് അയച്ചു.അഡ്വ.എ.മുഹമ്മദ് അസ്ഹറുദീൻ നൽകിയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കൊപ്പം പോളിംഗ് കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ, വോട്ടർ പട്ടികയിലെ യഥാർത്ഥ വോട്ടർമാരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയതായും നോട്ടീസിൽ പറയുന്നു. ബി.എൻ.എസ് നിയമത്തിലെ 172, 337 വകുപ്പുകൾ പ്രകാരം 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷൻ യുക്തിസഹമായ മറുപടി നൽകാത്ത പക്ഷം ദില്ലി ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |