തൃശൂർ: അയ്യന്തോൾ മോഡൽ റോഡിന്റെ പൂർത്തീകരണം ത്വരിതപെടുത്തുന്നതിനു ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു. 21 വർഷം മുൻപ് ഘട്ടം ഘട്ടമായി ആരംഭിച്ച അയ്യന്തോൾ മോഡൽ റോഡിന്റെ നിർമ്മാണം 21 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പൂർത്തിയായിട്ടില്ല. കളക്ടറുടെ ഔദ്യോഗിക ഭവനം മുതൽ പുഴയ്ക്കൽ പാടം വരെയുള്ള ഭാഗമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. മോഡൽ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് അധികാരികളിൽ സമ്മർദ്ദം ചെലുത്തുന്നതിന് ജനകീയ സമിതി രൂപീകരിക്കുന്നതിനായി നാളെ വൈകീട്ട് അഞ്ചിന് അയ്യന്തോൾ കളക്ടറേറ്റിന് സമീപമുള്ള വയല കൾച്ചറൽ സെന്ററിലാണ് യോഗം ചേരുന്നത്. വികസനത്തിൽ താല്പര്യം ഉള്ള എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |