കോട്ടയം : എം.ജി സർവകലാശാലയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ ദേശീയ പതാക ഉയർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സമൂഹത്തിൽ വർദ്ധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ ജാഗ്രത പുലർത്താനും സഹവർത്തിത്വത്തിന്റെ മാതൃകകളാകാനും അക്കാദമിക് സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ.എസ്. സുമേഷ്, അഡ്വ. പി.ബി. സതീഷ് കുമാർ, രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, സെനറ്റ് അംഗം എം.എസ്. സുരേഷ്, വകുപ്പ് മേധാവികൾ, അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സെക്യൂരിറ്റി ഓഫീസർ കെ.എം. ജോർജ് പരേഡിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |