അങ്കമാലി: ചാലക്കുടി ലോകസഭാംഗം ബെന്നി ബഹനാൻ എം.പിയുടെ ഓഫീസിൽ സമുചിതമായ പരിപാടികളോടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബെന്നി ബഹനാന്‍ എം.പി ദേശീയ പതാക ഉയർത്തി. .റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി.
അങ്ങാടിക്കടവ് അജന്തയിൽ സ്വാതന്ത്ര്യദിനത്തിൽ ക്ലബ്ബ് പ്രസിഡന്റ് കെ.ഡി. റോയി ദേശീയ പതാക ഉയർത്തി. സെക്രട്ടറി കെ.കെ. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി.കെ. പതോസ് സ്വതന്ത്ര്യദിന സന്ദേശം നൽകി. നായത്തോട് മഹാകവി ജി. ഗ്രന്ഥശാലയിൽ പ്രസിഡന്റ് സുനിൽകുമാർ ദേശീയ പതാക ഉയർത്തി. കറുകുറ്റിദേശീയ വായനശാലയിൽ പ്രസിഡന്റ് കെ.കെ.ഗോപി ദേശീയപതാക ഉയർത്തി. പന്തക്കൽ കെ.പി.ജി ലൈബ്രറിയിൽ വാർഡ് മെമ്പർ റോസിലി മൈക്കിൾ തുറവൂർ ചരിത്ര ലൈബ്രറിയിൽ പഞ്ചായത്തംഗം എം.എം.പരമേശ്വരൻ പതാക ഉയർത്തി.
വടക്കെ കിടങ്ങൂർ ശ്രീരായണ ലൈബ്രറിയിൽ പഞ്ചായത്ത് അംഗം ഷിബു പൈനാടത്ത് ദേശീയ പതാക ഉയർത്തി. പി.വി. ബൈജു, എസ്.അരവിന്ദ് എന്നിവർ സംസാരിച്ചു.
ആഴകം ഗവൺമെന്റ് യു.പി സ്കൂളിൽ പ്രധാന അദ്ധ്യാപിക എം.കെ. റീനാമോൾ പതാക ഉയർത്തി.വാർഡ് മെമ്പർ ജയ രാധാകൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് രജി മാധവൻ അദ്ധ്യക്ഷനായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |