ചെറുവത്തൂർ : ആഗസ്ത് 15ന്റെ ദേശീയ ക്യാമ്പയിന്റെ ഭാഗമായി എ.ഐ.വൈ.എഫ് വീരമലക്കുന്നിൽ യുവസംഗമം നടത്തി. വീരമലക്കുന്ന് പിളർക്കാൻ ഇനിയൊരു ശക്തിയെ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചു. സി പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുകേഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ.പ്രദീഷ് പ്രതജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മണ്ഡലം സെക്രട്ടറി കെ.വി.ദിലീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗങ്ങളായ നിധിൻ ഇടയിലെക്കാട്, ശ്രീജേഷ് മാണിയാട്ട്,സി പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണൻ, സി വി. വിജയരാജ്, എം.അസിനാർ,പി.ഭാർഗ്ഗവി, പി.വിജയ കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |