നീലേശ്വരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നീലേശ്വരം റോട്ടറി ക്ലബ്ബ് ഡിസ്കവറിംഗ് ഇന്ത്യ -ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. റോട്ടറി പ്രസിഡന്റ് സി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ.അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് എം.വി.മോഹൻദാസ് മേനോൻ വിശിഷ്ടാതിഥിയായിരുന്നു. പ്രോഗ്രാം ചെയർ വിജേഷ് കുറുവാട്ട് സെക്രട്ടറി എം.രാജീവൻ എന്നിവർ സംസാരിച്ചു.ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പി.ശ്രീഹരി ,അർജുൻ എന്നിവർ ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിലെ അഭിരാജ് , ശിവശ്രീ എന്നിവർ രണ്ടാം സ്ഥാനവും പാക്കം ജി.എച്ച്.എസിലെ തേജൽ , തനവ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്മനാഭൻ കാടകം മത്സരം നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |