കളമശേരി: ഞങ്ങൾക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കളമശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.യു. നാസർ അദ്ധ്യക്ഷനായി. അനധികൃത വഴിയോരക്കച്ചവടം ഹൈക്കോടതി നിരോധിച്ചിട്ടും മുനിസിപ്പൽ പ്രദേശത്തെ അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്നും പല പ്രമുഖരുടെയും ബിനാമിയായിട്ടാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു. നേതാക്കളായ ടി.ജെ. മനോഹരൻ, സുശീല, അലിയാർ, സിബി, നിയാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |