തൃശൂർ: ഗാന്ധിയുടെ ചോരയ്ക്ക് മുകളിലാണ് ഇന്ത്യൻ ആധുനിക രാഷ്ട്രം നിലവിൽ വന്നതെന്ന് സുനിൽ പി. ഇളയിടം. ഗാന്ധിയുടെ രക്തസാക്ഷിത്വം ഇന്ത്യയെ വർഗീയതയുടെ പിടിയിൽ നിന്നും മോചിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ലളിതകലാ അക്കാഡമിയിൽ സമദർശിയും ജനാധിപത്യ മതേതര കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന 'ഫ്രീഡം, ഗാന്ധി, 169 ഡേയ്‌സ്' കലാപ്രദർശനത്തിന്റെ ഭാഗമായി നടന്ന ഗാന്ധി,ക്യാമറ, ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സുനിൽ പി. ഇളയിടം. ഗാന്ധിയുടെ മരണം ഒരുപക്ഷേ ഗാന്ധിയെ പോലെ ഒരാളോട് ജീവിതത്തിന് കൈവരാവുന്ന പരമാവധി മഹിമയുള്ള മരണമായിരുന്നു. നിലപാടുകളിൽ ഉറച്ച് നിന്ന് ചരിത്രത്തിൽ തന്റെതായ ആശയങ്ങൾ പ്രചരിപ്പിച്ച് മതേതര രാജ്യത്തെ കെട്ടിപ്പടുക്കനായി ആജീവനാന്തം ചലിച്ചുകൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ഗാന്ധി എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |