ഇരിട്ടി: അയ്യൻകുന്നിലെ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുതുപ്പറമ്പിൽ ജോസിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ ചേർന്ന് പിടികൂടിയത്.
അടുക്കളയിൽ അനക്കം കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാല മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. ഭയന്നുപോയ ഇവർ ഉടൻ മാർക്ക് പ്രവർത്തകരെ വിളിക്കുകയായിരുന്നു. ഇവർ എത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു. ഫൈസൽ പിടികൂടുന്ന 89ാമത്തെ രാജവെമ്പാലയാണ് ഇത് .ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ നിന്നും രാജവെമ്പാലയെ പിടികൂടുന്നത്. നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |