തൃശൂർ: പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷാ പരിശീലനം, ബോധവത്കരണ ക്ലാസ് തൊഴിൽ പരിശീലനങ്ങൾക്ക് വേദിയായി കൂടി ഈ ഓഫീസ് പ്രവർത്തിക്കും. പി.കെ.എസ് ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.എസ് സംസ്ഥാന സെക്രട്ടറി മുൻ എം.പി അഡ്വ.കെ.സോമപ്രസാദ്, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സംസ്ഥാന ട്രഷറർ വി.ആർ.ശാലിനി, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ.വാസു, പി.കെ.ഷാജൻ, യു.ആർ.പ്രദീപ് എം.എൽ.എ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പി.കെ.ശിവരാമൻ, സി.കെ.ഗിരിജ, എം.മിനി, കെ.രവീന്ദ്രൻ, സുരേഷ് ബാബു, കെ.എ.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |