തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഇന്ന് ഡി.വൈ.എഫ്.ഐ മാർച്ച്. പ്രതിരോധം തീർക്കാൻ ബി.ജെ.പി രംഗത്തിറങ്ങിയേക്കുമെന്ന് സൂചന. ജാഗ്രതയോടെ പൊലീസ്. കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലും വോട്ടുകൊള്ള വിവാദത്തിലും സുരേഷ് ഗോപി സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയാണ് എം.പി ഓഫീസ് മാർച്ച്. കഴിഞ്ഞദിവസം സി.പി.എം നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. എം.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ വെച്ചിരുന്ന ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ സി.പി.എം ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം - ബി.ജെ.പി നേരിട്ടുള്ള ഏട്ടുമുട്ടലിലേക്ക് വഴി വെച്ചിരുന്നു. പൊലീസിന്റെ സമയോചിത ഇടപെടലിലാണ് സംഘർഷം ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |