ചാലക്കുടി: വീണ്ടും ആശങ്ക ഉയർത്തി ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുന്നു. വെള്ളിയാഴ്ച രാത്രിയിലെ വെള്ളത്തിന്റെ അളവ് 4.30 മീറ്ററാണ്. പെരിങ്ങൽക്കുത്ത് ഡാമിലെ ഒരു എമർജൻസി ഗേറ്റ് തുറന്നതും കനത്ത മഴ പെയ്തതുമാണ് ചാലക്കുടിപ്പുഴയിൽ ഈ കാലവർഷത്തിൽ അഞ്ചാം വട്ടവും മലവെള്ളപ്പാച്ചിലിന് ഇടയാക്കിയത്.
ഷോളയാർ ഡാമിൽ കനത്ത മഴ പെയ്യുന്നുണ്ട്. ഇവിടെ ഒരു ഷട്ടർ രണ്ടടി തുറന്നു. നാട്ടിലും മഴ തുടരുന്നതിനാൽ പുഴയിൽ ഇനിയും വെള്ളം കൂടുമെന്നാണ് കരുതുന്നത്. ഇതിനിടെ എറണാകുളം കണക്കൻകടവിലെ എല്ലാ ഷട്ടറും തുറന്നത് ചാലക്കുടിപ്പുഴയിൽ നിന്നും കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയിട്ടുണ്ട്. ഇത് ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |