പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഇടപ്പനയം 74-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ അമ്പിളി ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. സാമൂഹിക നീതി വകുപ്പ് ഫണ്ട് 10 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ട് 5,80,000 രൂപയും ചേർത്ത് 15.80 ലക്ഷം രൂപയ്ക്കാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് അംഗം എം.സമദ്, ബ്ലെസൺ പാപ്പച്ചൻ, ശ്രീലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി എം.സുരേഷ് കുമാർ, അങ്കണവാടി സൂപ്പർ വൈസർ സാജിത, അങ്കണവാടി വർക്കർ ബിന്ദു കോട്ടാൽ, എ.ഡി.എസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |