ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നാരീശക്തിയെ വാഴ്‌ത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ച നേതാക്കളിൽ ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച മലയാളിയായ ദാക്ഷായണി വേലായുധനും. 1945ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ദാക്ഷായണി അസംബ്ലിയിലെത്തുന്ന ആദ്യ പിന്നാക്ക വനിതയാണ്. ഇക്കാലത്ത് അംബേദ്കറുടെ ആശയങ്ങളോട് താത്പര്യം പ്രകടിപ്പിച്ച ദാക്ഷായണി ഭരണഘടനാ ചർച്ചകളിൽ ഇടപെടുകയും വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. 1912ൽ എറണാകുളം ജില്ലയിലെ മുളവുകാട് ജനിച്ച ദാക്ഷായണി പട്ടികജാതിക്കാരിൽ നിന്നുള്ള ആദ്യ ബിരുദധാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |