അബുദാബി: ഇത്തവണത്തെ സ്വാതന്ത്ര്യദിനം വ്യത്യസ്തമായി ആചരിച്ച് 'എ ഫോർ അഡ്വഞ്ചർ' സംഘാംഗങ്ങൾ. സമുദ്ര നിരപ്പിൽ നിന്ന് 1200 അടി ഉയരെ യു.എ.ഇയിലെ ഖോർ ഫക്കാനിലുള്ള റാഫിസ് ഡാം മലനിരയിലായിരുന്നു സംഘം ഇന്ത്യൻ പതാക ഉയർത്തിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറിലധികം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പുലർച്ചെ തന്നെ മലനിരപ്പിലേയ്ക്ക് സംഘം യാത്ര തുടങ്ങിയിരുന്നു.ദേശീയ ഗാനങ്ങൾ ആലപിച്ചും, ഐക്യതയുടെ സന്ദേശങ്ങൾ കൈമാറിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമായിരുന്നു യാത്ര. സംഘം 1,200 അടി ഉയരത്തിൽ നൂറോളം ഇന്ത്യൻ പതാകകൾ നാട്ടി.
ഇതാദ്യമായല്ല സംഘം വ്യത്യസ്തമായ സാഹസിക യാത്രകൾ നടത്തുന്നത്. ഓണം, ഈദ്, ക്രിസ്മസ് തുടങ്ങിയവയും വ്യത്യസ്ത രീതിയിൽ മലമുകളിലേയ്ക്ക് ട്രക്കിംഗ് നടത്തിയാണ് സംഘം ആഘോഷിച്ചത്. എ ഫോർ അഡ്വഞ്ചർ സ്ഥാപകൻ ഹരി കോട്ടച്ചേരി സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ആശംസകൾ നേർന്നു. അദ്നൻ കാലടി, വിഷ്ണു മോഹൻ, വിനോദ് ഗോപി, അക്ഷര, അലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |