കോന്നി: അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. കൈയിലാണ് പരിക്കേറ്റത്. പത്തനംതിട്ട കോന്നിയിൽ രാവിലെ പത്തേകാലോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയാണിത്. ബസ് നിയന്ത്രണംവിട്ട് റോഡിന്റെ ഇടത് വശത്തേക്ക് പോയി രണ്ട് വീടുകളുടെ മതിലിൽ ഇടിച്ച് ശേഷം വലതുവശത്തേക്ക് പോയി, റോഡിന്റെ കുറുകെ നിന്നു. ബസ് മറിയാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ഇന്നലെ കോന്നിയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവറുടെ ആരോഗ്യനില ഗുരതരമാണെന്നാണ് വിവരം. മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയിൽ രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |