ലോകത്ത് തന്നെ ഏറ്റവും അപകടകാരികളായ പാമ്പുകളിലൊന്നാണ് രാജവെമ്പാല. ഇവയുടെ കടിയേറ്റാൽ രക്ഷപ്പെടാൻ സാദ്ധ്യത വളരെ കുറവാണ്. ഇവയെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും പാമ്പ് പിടിത്തക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം. ഒരു യുവാവ് സാഹസികമായി രാജവെമ്പാലയെ പിടികൂടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പത്തി വിടർത്തിയിരിക്കുന്ന രാജവെമ്പാല ചീറ്റിക്കൊണ്ട് യുവാവിനെ ആക്രമിക്കാൻ നോക്കുകയാണ്. എന്നാൽ ഒട്ടും പേടിക്കാതെ, വളരെ അനായാസകരമായിട്ടാണ് യുവാവ് പാമ്പിനെ പിടികൂടിയത് എന്നതാണ് വീഡിയോ വൈറലാകാനുള്ള പ്രധാന കാരണം. കൂറ്റൻ രാജവെമ്പാലയെയാണ് യുവാവ് പിടികൂടിയത്.
'വൈൽഡ് വിസ്പർ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. പതിനഞ്ച് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്‌തിട്ടുണ്ട്. നിരവധി പേർ ഷെയർ ചെയ്‌തിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ ആത്മവിശ്വാസത്തെയും പാമ്പിനെക്കൊണ്ട് യാതൊരു കോമാളിത്തരവും കാണിക്കാതെ, അതിനെ നോവിക്കാതെ പിടികൂടിയതിനാണ് അഭിനന്ദനം. അതേസമയം തന്നെ പാമ്പിനെ പിടികൂടുമ്പോൾ സൂക്ഷിക്കണമെന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എവിടെ നിന്നുള്ളതാണ് വീഡിയോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |