മാള: വിവരാവകാശ നിയമപ്രകാരം അപേക്ഷയ്ക്ക് മറുപടി നൽകാതിരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥന് സംസ്ഥാന വിവരാവകാശ കമ്മിഷണർ പിഴ ചുമത്തി. പൊയ്യ പഞ്ചായത്തിലെ മുൻ ഹെഡ് ക്ലാർക്കും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ വി.കെ. പ്രഭുവിനോട് രണ്ടായിരം രൂപ പിഴ അടയ്ക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ഉത്തരവിട്ടു. പൂപ്പത്തി ഒറവന്ത്രുത്തി വീട്ടിൽ ഒ.ഡി. മഞ്ജു നൽകിയ അപ്പീൽ അപേക്ഷയിലാണ് നടപടി. ഇരട്ടപ്പടി പറമാട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ എടുത്ത തീരുമാനത്തെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്തതാണ് നടപടി സ്വീകരിക്കാൻ കാരണമായത്. അപേക്ഷ ലഭിക്കുമ്പോൾ ആവശ്യപ്പെട്ട വിവരങ്ങളുടെ നില വിവരിക്കേണ്ടതുണ്ടെന്നും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ച് അപേക്ഷകനെ അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥനുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |