കേരളത്തിൽ മാത്രമല്ല മിക്കയിടത്തും തെരുവ് നായകൾ ഒരു പ്രധാന പ്രശ്നമാണ്. അടുത്തിടെയായി തെരുവ് നായയുടെ ആക്രമണങ്ങൾ കൂടിവരുന്നതായി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചെെനയിലെ ഒരു തെരുവ് നായയുടെ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തെരുവ് നായയെ ലാളിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീയെ നായ ആക്രമിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ ചെെനയിലെ ഒരു തെരുവിൽ നായ കിടക്കുന്നത് കാണാം. ഒരു കുട്ടിയും അമ്മയും ഈ നായയുടെ അടുത്തേക്ക് വന്ന് അതിനെ തൊടുന്നു. ആദ്യം ശാന്തമായി നിന്ന നായ പിന്നാലെ ആ യുവതിയെ ആക്രമിക്കുകയാണ്. ഓടിയെത്തിയ ആളുകളാണ് യുവതിയെ രക്ഷിക്കുന്നത്. പിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ മുഖത്തിനാണ് പരിക്കേറ്റത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടികഴിഞ്ഞി. നിരവധിപേരാണ് കമന്റുമായി രംഗത്തെത്തുന്നത്.
'കിടന്നുറങ്ങിയ നായയെ വിളിച്ചുണർത്തി പണി വാങ്ങി', 'ഇത് ഒരു പാഠമാണ്', 'ആ കുട്ടിയെ കടിക്കാത്തത് ഭാഗ്യം', 'അവനവന്റെ കാര്യം നോക്കിയാൽ പോരെ', ' വീട്ടിൽ വളർത്തുന്ന നായയെ കൊഞ്ചിക്കുന്ന പോലെ തെരുവിൽ കിടക്കുന്ന പട്ടിയുടെ അടുത്തേക്ക് പോകരുത്', 'ഇതോടെ ചേച്ചിയുടെ പട്ടി സ്നേഹം തീർന്നു'- ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |