ഗ്രാമത്തിലും നഗരത്തിലും ഒരുപോലെ കാണുന്ന ഒന്നാണ് പാമ്പുകൾ. പാമ്പുകളിൽ വിഷമുള്ളതും ഇല്ലാത്തതുമായ ഇനങ്ങളുണ്ട്. പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. വിഷമുള്ള പാമ്പുകൾ കടിച്ചാൽ ജീവൻ വരെ അപകടത്തിലാകും. അതിനാൽ പാമ്പിനെ കാണുമ്പോൾ തന്നെ ഓടിരക്ഷപ്പെടാനാണ് പലരും നോക്കുന്നത്.
മഴക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പുകൾ വരാൻ സാദ്ധ്യത കൂടുതലാണ്. പാമ്പുകടിച്ചാൽ പലരും ആദ്യം ഐസ് വയ്ക്കുകയും വിഷം വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും പറയുകയാണ് മുംബയിലെ നാരായൺ ഹെൽത്ത് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെ പീഡിയാട്രിക് മെഡിസിൻ കൺസൾട്ടന്റായ ഡോ. അമിൻകബ.
'പാമ്പ് കടിച്ചാൽ വിഷം വലിച്ചെടുക്കാൻ ശ്രമിക്കുന്നതോ നേരിട്ട് ഐസ് പുരട്ടുന്നതോ പോലുള്ള തെറ്റുകൾ ഒഴിവാക്കുക. പരിഭ്രാന്തരാകരുത്. പരിഭ്രാന്തരായാൽ വിഷം ശരീരത്തിലേക്ക് വ്യാപിക്കുന്നതിന് കാരണമാകും. ആന്റി വെനം ഉപയോഗിച്ച് അടിയന്തര ചികിത്സ ആവശ്യമാണ്. ശരിയായ പരിചരണം ഉറപ്പാക്കണം. പെട്ടെന്ന് തന്നെ പാമ്പുകടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക'- അമിൻ കബ വ്യക്തമാക്കി.
പാമ്പുകടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |