തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഓണക്കിറ്റ് ലഭിക്കുക. മഞ്ഞ കാർഡ് ഉടമകൾക്ക് ഓരോ കിറ്റും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലു പേർക്ക് ഒരു കിറ്റുമാണ് വിതരണം ചെയ്യുക. ഇതിന് 42.83 കോടി രൂപ അനുവദിച്ചിട്ടുണ്ട് 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി,ട്രാൻസ്പോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിച്ച് വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |