ചവറ: പന്മന , കണ്ണൻകുളങ്ങര മുക്കട ജംഗ്ഷൻ-പഞ്ചപം ജംഗ്ഷൻ റോഡ് നവീകരണത്തിന് തുടക്കമായി. കുടിവെള്ള വിതരണത്തിനുള്ള പൈപ്പിടാൻ കുഴിയെടുത്തതിനെത്തുടർന്ന് തകർന്ന റോഡ് നവീകരണമില്ലാതെ കിടക്കുകയായിരുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
വാർഡ് അംഗത്തിന്റെ ഇടപെടൽ
നാട്ടുകാരുടെ ദുരിതം മനസ്സിലാക്കിയ വാർഡ് അംഗം ഷംന റാഫിയുടെ ഇടപെടലുകളാണ് റോഡ് നവീകരണത്തിന് വഴിയൊരുക്കിയത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഷംന റാഫിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ റോഡിനായി ആദ്യം അനുവദിച്ചു. ബാക്കി തുകയ്ക്കായി നടത്തിയ ശ്രമങ്ങളുടെ ഫലമായി എം.എൽ.എ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ കൂടി ലഭിച്ചു. ആകെ 22 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണം നടത്തുന്നത്.
ഉന്നത നിലവാരത്തിൽ റോഡ് നവീകരണം തുടങ്ങിയിട്ടുണ്ട്.അടുത്ത മാസം അവസാനത്തോടെ പണി പൂർത്തിയാകും.
ഷംനാ റാഫി,
വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |