ടെൽ അവീവ്: ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 57 പേരാണ് ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതോടെ ആകെ മരണം 61,940 കടന്നു. 24 മണിക്കൂറിനിടെ 7 പേർ കൂടി മരിച്ചതോടെ പട്ടിണി മരണം 258 ആയി ഉയർന്നു. ഇതിനിടെ, രാജ്യത്തെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച മിസൈൽ തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ തരം സന്ദർശക വിസകളും യു.എസ് നിറുത്തിവച്ചു. നടപടിക്രമങ്ങളുടെ അവലോകനത്തിനായാണ് താത്കാലിക നിയന്ത്രണമെന്ന് യു.എസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |