യു.എസിൽ ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള വിവിധ നേതാക്കളുമായി റഷ്യൻ പ്രസിഡന്റ് വ്ലോഡിമർ പുട്ടിൻ ആശയവിനിമയം നടത്തി. പുട്ടിൻ തിങ്കളാഴ്ച വിവിധരാജ്യങ്ങളിലെ തലവന്മാരുമായി സംസാരിച്ച് നയതന്ത്രബന്ധങ്ങൾ ദൃഢമാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മോദിക്ക് പുറമേ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുലാ ഡാസിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്‌മാൻ എന്നിവരുമായാണ് പുട്ടിൻ ഫോണിൽ സംസാരിച്ചു. വെള്ളിയാഴ്ച അലാസ്‌കയിൽ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെല്ലാം ഇവരുമായി പങ്കുവെച്ചെന്നും ക്രംലിന്‍ അറിയിച്ചു.
മെലാനിയയ്ക്ക് ഒലീനയുടെ കത്ത്
യുക്രെയ്നിലെ കുട്ടികളെ സംരക്ഷിക്കാനുള്ള യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ അഭ്യർത്ഥനയ്ക്ക് നന്ദി അറിയിച്ചുകൊണ്ട്,യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി തന്റെ ഭാര്യ പ്രഥമ വനിത ഒലീന സെലെൻസ്‌ക എഴുതിയ കത്ത് ട്രംപിന് കൈമാറി.'ഇത് നിങ്ങൾക്കുള്ളതല്ല, നിങ്ങളുടെ ഭാര്യയ്ക്കാണ്,' സെലെൻസ്‌കി ചിരിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പറഞ്ഞു.അലാസ്കയിൽ നടന്ന ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് പ്രഥമവനിത മെലനിയ ട്രംപ് എഴുതിയ കത്ത് റഷ്യൻ പ്രസിഡന്റിനു കൈമാറിയിരുന്നു. യുദ്ധകാലത്തെ നഷ്ടബാല്യങ്ങളെക്കുറിച്ചാണ് യുക്രെയ്നെന്നോ റഷ്യയെന്നോ പേരെടുത്തു പറയാതെ മെലനിയ കുറിച്ചത്. യുദ്ധം നടക്കുന്നതിനിടെ യുക്രെയ്നിൽനിന്നു കുട്ടികളെ ബലമായി റഷ്യയിലേക്കു കൊണ്ടുപോകുന്നെന്ന ആരോപണങ്ങൾ നിലനിൽക്കെയാണിത്. എല്ലാ കുട്ടികളും സ്നേഹവും സുരക്ഷിതത്വവും സ്വപ്നം കാണുന്നവരാണെന്ന് കത്തിൽ പുട്ടിനെ ഓർമിപ്പിക്കുന്നുണ്ട്. പുട്ടിൻ വിചാരിച്ചാൽ കുട്ടികളുടെ പുഞ്ചിരി തിരികെ കൊണ്ടുവരാനാകും എന്നും മെലനിയ പറയുന്നു. പുട്ടിനോടുള്ള ട്രംപിന്റെ നിലപാടു രൂപപ്പെടുത്തുന്നതിൽ സ്ലൊവീനിയ വംശജയായ മെലനിയയ്ക്കു പ്രധാന പങ്കുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |