ഇസ്ലാമബാദ്: സീനിയർ താരങ്ങളും മുൻ ക്യാപ്ടൻമാരുമായ ബാബൻ അസമിനേയും മുഹമ്മദ് റിസ്‌നേയും ഒഴിവാക്കി ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ആഗസ്റ്റ് 29 മുതൽ ഷാർജയിൽ അഫ്ഗാനിസ്ഥാൻ, യു.എ. ഇ ടീമുകൾ കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെൻ്റിനും ഏഷ്യാകപ്പിനുമുള്ള 17 അംഗ ടീമിനെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. ബാബറും, റിസ്‌വാനും 2024 ഡിസംബറിലാണ് അവസാനമായി പാകിസ്ഥാനായി ട്വൻ്റി-20 യിൽ കളിച്ചത്.
സൽമാൻ അലി ആഗ നയിക്കുന്ന ടീമിൽ ഫകർ സമാൻ, ഷഹീൻ അഫ്രീദി , ഹസൻ അലി, ഹാരിസ് റൗഫ് തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ട്.
പാക് ടീം - സൽമാൻ അലി ആഗ, അബ്രാർ , ഫഹിം അഷ്റഫ്, ഫയർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൽ നവാസ്, ഹുസൈൻ തലാത്, ഖുഷ്ദിൽ ഷാ , മൊഹമ്മദ് ഹാരിസ്, നവാസ്, മൊഹമ്മദ് വസീം ജൂനിയർ, ഫർഹാൻ, സയിം അയ്യൂബ്, സൽമാൻ മിർസ, ഷഹീൻ അഫ്രീദി , സൂഫിയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |