ന്യൂയോർക്ക് : രണ്ടുവട്ടം വനിതാ സിംഗിൾസ് കിരീടം നേടിയിട്ടുള്ള അമേരിക്കൻ താരം വീനസ് വില്യംസ് ഇത്തവണ യുഎസ് ഓപ്പൺ ടെന്നീസിൽ കളിക്കും. നാൽപത്തിയഞ്ചുകാരിയായ വീനസിനു വൈൽഡ് കാർഡ് എൻട്രി നൽകിയാണ് സംഘാടകർ കളിപ്പിക്കുന്നത്. ഓഗസ്റ്റ് 25 മുതലാണ് ഈ വർഷത്തെ യുഎസ് ഓപ്പൺ മത്സരങ്ങൾ.
16 മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം കളത്തിലിറങ്ങി വാഷിംഗ്ടൺ ഓപ്പണിലെ ആദ്യ റൗണ്ട് ജയിച്ച വീനസ്, ഒരു ഡബ്ല്യു.ടി.എ സിംഗിൾസ് മത്സരം ജയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കാഡ് സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |