തിരുവനന്തപുരം: നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ചെമ്പഴന്തി എസ്.എൻ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആർ.സി.സിയുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടത്തിയത്.
അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 56 പേർ രക്തദാനം നടത്തി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ്,ഡോ.ഡി.പ്രീതാരാജ്,വോളന്റിയർ സെക്രട്ടറിമാരായ അഭിരാമി,എസ്.എ.അഭിനവ്,ആദിത്യ ബി.നായർ,മഞ്ചുനാഥ്,അക്ഷയ് എസ്.കുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |