മാവേലിക്കര : കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം തഴക്കര വെട്ടിയാർ മുകളുപറമ്പിൽ എം.കെ.ചെല്ലമ്മ (85) നിര്യാതയായി. മഹിളാ ഫെഡറേഷൻ മാവേലിക്കര താലൂക്ക് സെക്രട്ടറി, ദീർഘകാലം സി.പി.എം മാങ്കാംകുഴി ലോക്കൽ കമ്മിറ്റി അംഗം, തഴക്കര പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തഴക്കര പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ ആദ്യ അദ്ധ്യക്ഷയായിരുന്നു. ഭർത്താവ്: പരേതനായ സി.വെളുത്തകുഞ്ഞ് (സി.പി.എം മാവേലിക്കര താലൂക്ക് കമ്മിറ്റിയംഗം, താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം, ചെത്തുതൊഴിലാളി യൂണിയൻ മാവേലിക്കര താലൂക്ക് സെക്രട്ടറി, തഴക്കര ഗ്രാമപഞ്ചായത്തംഗം). മക്കൾ: സി.വി ഉഷ, സി.വി സുഷമ, സി.വി ഗീത, സി.വി സുരേഷ്, പരേതനായ സി.വി സുഭാഷ്. മരുമക്കൾ: പരേതനായ സുരേഷ്, സത്യൻ, ശ്രീനിവാസൻ, ഇന്ദുലേഖ, സുബി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |