കൊല്ലം: ഓണം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ്, ഭക്ഷ്യ സുരക്ഷാ, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തണമെന്ന് കൊല്ലം താലൂക്ക് വികസനസമിതി യോഗം. പോർട്ടബിൾ ടോയ്ലെറ്റ് ഒരുക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണം. ലഹരിവസ്തുക്കൾ തടയാൻ പൊലീസ്, എക്സൈസ് വകുപ്പുകൾ പരിശോധന നടത്താനും ആവശ്യപ്പെട്ടു. എം.സിറാജുദ്ദീൻ അദ്ധ്യക്ഷനായി. ബി.യശോദ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, എബ്രഹാം സാമുവൽ, കുരീപ്പുഴ യഹിയ, പോൾ ഫെർണാണ്ടസ്, പാറക്കൽ നിസാമുദീൻ, ഇക്ബാൽ കുട്ടി, ഗോപകുമാർ, തോമസ് കുട്ടി, തടത്തിവിള രാധാകൃഷ്ണൻ, ജി.വിനോദ് കുമാർ, ഡോണൽ ലാസ്, ഷേർലി രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |