മുംബയ്: ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. നീതു ഡേവിഡ് അദ്ധ്യക്ഷയായി സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലിന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, ജെമീമ റോഡ്രിഗ്‌സ്, രേണുക സിങ് ഠാക്കുര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, സ്‌നേഹ് റാണ
എ ടീമിനായി ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിന്നു മണി ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളെ ആരെയും തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നേരത്തെ വനിതകളുടെ ടി20 ലോകകപ്പില്‍ മിന്നു മണി, ആശ ശോഭന, സജന സജീവന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യ വേദിയാകുന്ന ഏകദിന വനിതാ ലോകകപ്പില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) ഒരു വേദിയാണ്. നേരത്തെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സ്റ്റേഡിയത്തിന്റെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നിഷേധിച്ചതോടെയാണ് തിരുവനന്തപുരത്തിന് നറുക്ക് വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |