മാവേലിക്കര: രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ബിഎഫ്എ) കോഴ്സിൽ ഒഴിവുള്ള ഒന്നാം വർഷ ബി.എഫ്.എ ബാച്ചിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സ്പോട്ട് അഡ്‌മിഷൻ നടത്തും.
താൽപ്പര്യമുള്ള വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും 9215 രൂപ ഫീസ് സഹിതം നാളെ രാവിലെ 10ന് കോളേജിൽ ഹാജരാകണം. സംവരണ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവകൂടി ഹാജരാക്കണം. ഫോൺ: 0479- 2341199, 9446018313.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |