കുന്നത്തുകാൽ: ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും ഗുരുദേവ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിജ്ഞാന സരണിയുടെയും ആഭിമുഖ്യത്തിൽ അരുവിപ്പുറം കൊടിതൂക്കി മലയിൽ നടന്ന പഠനശിബിരം സി.കെ.ഹരിന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എസ്.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.ഗുരുദേവ ഗദ്യ പ്രാർത്ഥനയുടെ കൈഭാഷിക പഠനം സുന്നി ടീച്ചർക്ക് നൽകി ആവണി ശ്രീകണ്ഠൻ പ്രകാശനം ചെയ്തു.എം.എൽ ഉഷാരാജിന് ഗുരുദേവ കീർത്തി പുരസ്കാരം നൽകി.ഡോ.സുധാകരൻ,ആവണി ശ്രീകണ്ഠൻ,ദീർഘദൂര ഓട്ടക്കാരൻ ധനുവച്ചപുരം ബാഹുലേയൻ,ചെന്തപ്പൂര്,വി.ഭാസ്കരൻ,ഗായത്രി വിജയലക്ഷ്മി,എ.പി.ജിനൻ എന്നിവർക്ക് ആദരവ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |