തിരുവനന്തപുരം: കേന്ദ്രവനിതാ ശിശുവികസന മന്ത്രാലയത്തിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെല്പേഴ്സ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അങ്കണവാടി വർക്കർമാരും ഹെല്പർമാരും ഇന്ന് കരിദിനം ആചരിക്കും.ഇന്ന് രാവിലെ 10.30ന് വനിതാ ശിശുവികസന ഡയറക്‌ടറേറ്രിന് മുന്നിൽ നടക്കുന്ന ധർണ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.എല്ലാ അങ്കണവാടി കേന്ദ്രങ്ങൾക്കും ടാബ് \ ലാപ്‌ടോപ്, കംപ്യൂട്ടർ എന്നിവ നൽകുക,അങ്കണവാടികളിൽ സൗജന്യ വൈഫൈ കണക്ഷൻ നൽകുക, ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനം ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |