മാവേലിക്കര: രാഷ്ട്രപതിയുടെ ഈ വർഷത്തെ യുദ്ധ സേവാ മെഡൽ ലഭിച്ച ബ്രിഗേഡിയർ രാകേഷ് നായരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക സ്കൂൾ ആദരിച്ചു. സൈനിക സ്കൂൾ കേഡറ്റ്സ് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. വിദ്യാധിരാജ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എം.എൻ ശശിധരൻ പൊന്നാട അണിയിച്ചു. ട്രസ്റ്റ് സെക്രട്ടറി അനിൽകുമാർ.വി ഉപഹാരം കൈമാറി. തമിഴ്നാട് അമരാവതി നഗർ സൈനിക സ്കൂളിൽ വച്ച് നടന്ന സൈനിക സ്കൂൾ നാഷണൽ കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച സൈനിക കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ അധ്യാപകരായ നീലേഷ് എ.കെ, ദീപ്തി വേണുഗോപാൽ, അശ്വതി എം.പണിക്കർ, വിജി ഗോപകുമാർ, സുനു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |