അടൂർ : കർഷകദിനത്തിൽ കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്യുന്ന ബ്രദേഴ്‌സ് അംഗങ്ങളേയും കുടുംബാംഗങ്ങളെയും ആദരിച്ചു. ശശീധരക്കുറുപ്പ്.എൻ, സുരേഷ് വെള്ളച്ചിറ, ബാലൻ പിള്ള, അനിൽ കുമാർ.വൈ, പൊടിയൻ.കെ എന്നിവരെയാണ് ആദരിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബിനു വെള്ളച്ചിറ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് ഫുട്‌ബോൾ അക്കാദമി ചെയർമാൻ ബിജു.വി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, ട്രഷറർ വിമൽ കുമാർ.എസ്, വൈസ് പ്രസിഡന്റ് ഷാനു ആർ.അമ്പാരി, കമ്മിറ്റി അംഗങ്ങളായ വിശ്വമോഹനൻ.കെ, ബൈജു.എസ്, സച്ചിൻ എസ്.നായർ, വനിതാവേദി ട്രഷറർ ചിന്നു വിജയൻ, അംഗങ്ങളായ രധു.ആർ നായർ, രഞ്ജു.വി.ആർ, വിജിത ബിജു, അശ്വനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |