കൊല്ലം: കപ്പൽ അപകടത്തിൽ കടലിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളിൽ തട്ടി മത്സ്യത്തൊഴിലാളികളുടെ വലകൾ നഷ്ടപ്പെടുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും മേഖല തകർച്ചയുടെ വക്കിലാണെന്നും യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു. കൊല്ലത്ത് ചേർന്ന അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ യു.ടി.യു.സി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ലെ ശുചിത്വ സാഗരം പദ്ധതിയിലെ അഴിമതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ഉന്നയിച്ച് അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ യു.ടി.യു.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സെപ്തംബർ 24ന് രാവിലെ 10ന് പ്രതിഷേധ സംഗമം നടത്തും. സംസ്ഥാന പ്രസിഡന്റ് അനിൽ.ബി.കളത്തിൽ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |