യുവനടിയുടെ അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിൽ പ്രതികരിച്ച് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. രാഹുലിന്റേതെന്നു പറയുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് തെളിയിക്കപ്പെടണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കില്ലെന്നും പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ എം പി വരാനാണ് സാദ്ധ്യതയെന്ന നിരീക്ഷണവും സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
രാഹുൽ മാങ്കൂട്ടം ജി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദം രാജിവച്ചു. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ചില യുവതികളുടെ ചില ആരോപണങ്ങളും, വെളിപ്പെടുത്തലുകളാണ് രാജിക്ക് കാരണം.(പൊലീസിൽ പോലും ഇതുവരെ ഒരു യുവതിയും പരാതിപെട്ടിട്ടില്ല. ചാനലിന് മുന്നിൽ മാത്രമാണ് യുവതികൾ ആരോപണങ്ങൾ ഉന്നയിച്ചത്)
യുവതികൾ ആരോപിച്ച യുവ നേതാവ് താൻ അല്ലെന്നും, എന്നാൽ ധാർമ്മികതയുടെ പേരിൽ പാർട്ടി ചുമതല ഒഴിയുന്നു എന്നും പറഞ്ഞാണ് യുവതികളുടെ ആരോപണം ഉണ്ടായ ഉടനെ അദ്ദേഹം ഒട്ടും ശങ്കയില്ലാതെ, ആരുടെയും സമ്മർദ്ദം ഇല്ലാതെ സംസ്ഥാന അദ്ധ്യക്ഷ പദം രാജിവച്ചു മാതൃക ആയത്. രാഹുൽ ജിയുടെ എന്ന പേരിൽ കുറേ ചാറ്റുകളും, റെക്കോർഡ് വോയിസുകളും ആണ് യുവതികൾ പ്രധാനമായും നിരത്തിയ തെളിവുകൾ.
ചില ചാറ്റ് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ പഴക്കമുണ്ട്. അത് ശരിക്കും അയച്ചത് ഇങ്ങേർ ആണോ, അത് ശരിക്കും ഇദ്ദേഹത്തിന്റെ ശബ്ദം തന്നെയാണോ എന്നതൊക്കെ തെളിയിക്കപ്പെടണം. പക്ഷെ യുവതികൾക്ക് ഒന്നും പരാതി ഇല്ലാത്തതിനാൽ സൈബർ വിംഗിനും ഒന്നും ചെയ്യാനില്ലല്ലോ.. പാര്‍ട്ടിക്കുള്ളിലെ ഏതു നേതാവിന് എതിരെ ഗുരുതരമായ ആരോപണം വന്നാലും അതിനെ ഗൗരവത്തോടെ പരിഗണിക്കുമെന്നും, ആരെയും പാർട്ടി സംരക്ഷിക്കില്ല എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ജി ഉറക്കെ പ്രഖ്യാപിച്ചു.
ഈ വിഷയത്തിൽ രാഹുൽ ജി എംഎൽഎ സ്ഥാനം രാജി വെച്ചിട്ടില്ല. അതിന്റെ ആവശ്യമുണ്ടോ? ഇനി പാലക്കാട് ഉപതിരെഞ്ഞെടുപ്പിന് സാദ്ധ്യത തീരെ ഇല്ല. കാരണം ഉപതിരഞ്ഞെടുപ്പ് നടത്തുവാൻ ഒരു വർഷം എങ്കിലും വേണം നിയമസഭാ കാലാവധി. (വാൽ കഷ്ണം.. ഇതോടെ അടുത്ത നിയമസഭാ ഇലക്ഷന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി ആയി ഷാഫി പറമ്പിൽ ജി വരുമെന്നാണ് എന്റെ നിരീക്ഷണം. നിലവിൽ എംപിസ്ഥാനം അവിടെ ജയിച്ചാൽ രാജി വച്ചാൽ മതിയല്ലോ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |