മാവുങ്കാൽ:സത് സംഗം മാവുങ്കാലിന്റെ ആഭിമുഖ്യത്തിൽ എല്ലാ മലയാള മാസവും ആദ്യ ബുധനാഴ്ച നടത്തുന്ന രണ്ടാമത് ഭാഗവത വിചാര സത്രത്തിന് സമാപനം. എടമന തന്ത്രി ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സൽസംഗം കാഞ്ഞങ്ങാട് കുടുംബാംഗങ്ങൾ ഭാഗവത പാരായണം നടത്തി. ഭാഗവത ആചാര്യൻ എ.കെ.മാധവൻ നമ്പൂതിരി മാസ്റ്റർ പ്രഭാഷണം നടത്തി. ആദരസഭയിൽ പ്രദേശത്തെ വിവിധ മേഖലയിലുള്ള പ്രഗത്ഭരായ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ,സത്സംഗം കുടുംബാംഗങ്ങളായ ഹരിഹരൻ നമ്പ്യാർ, പരപ്പ ബാലൻ മാസ്റ്റർ, എ.പി.ബാലകൃഷ്ണൻ എമ്പ്രാന്തിരി, രാജേശ്വരി അമ്മ, സുമ രാഘവൻ, കെ.വി.ലക്ഷ്മി,രുഗ്മിണി ദാമോദരൻ എന്നിവർ സംസാരിച്ചു. ഭാഗവതാചാര്യൻ എ.കെ.മാധവൻ നമ്പൂതിരി, ഡോ. എം.വി.വാസുദേവൻ, യോഗാചാര്യൻ ശംഭു നമ്പൂതിരി, വിഷ്ണു ഹെബ്ബാർ, സി.നാരായണൻ നായർ, സുധാകരൻ നായർ പുറവങ്കര എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |