കാഞ്ഞങ്ങാട്: എൽ.ഐ.സി ഏജന്റുമാർ അഭിമുഖീകരിക്കുന്ന നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സിഐ.ടി.യു )യുടെ ആഭിമുഖ്യത്തിൽ എൽ.ഐ.സി ബ്രാഞ്ചുകൾക്ക് മുമ്പിൽ സമരം നടത്തി. പ്രീമിയത്തിൻ മേലുള്ള ജി.എസ്.ടി പിൻവലിക്കുക, വെട്ടിക്കുറച്ച കമ്മിഷൻ പുന:സ്ഥാപിക്കുക, ഗ്രൂപ്പ് ഇൻഷൂറൻസ് പ്രായം എൺപത്തി അഞ്ചാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൂന്ന് ബ്രാഞ്ചുകളിലും ധർണ്ണ നടത്തി. കാഞ്ഞങ്ങാട് നടന്ന സമരം സി. ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രൻ , എക്കാൽ വിജയൻ ,കെ.മാധവൻ നായർ , എം. ബിനിഷ്, ടി.പി.സുകുമാരൻ, എ.വി.പ്രദീപ് കുമാർ , സി ജയ , സി അനന്തൻ എന്നിവർ സംസാരിച്ചു. കാസർകോട്ട് പി. ബാലകൃഷ്ണനും നീലേശ്വരം സി ഐ.ടി.യു ഏരിയസെക്രട്ടറി ഉണ്ണി നായരും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |