കൊടുങ്ങല്ലൂർ: മേത്തല പറമ്പിക്കുളങ്ങര 37ാം വാർഡിൽ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. ജെ.ഡി സഭ ഹാളിൽ നടന്ന ക്യാമ്പ് ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജ്യോതിലക്ഷ്മി രവി അദ്ധ്യക്ഷയായി. പാരമ്പര്യ ഭാരതീയ ആയുർവേദ ഫെഡറേഷൻ സ്റ്റേറ്റ് ജോ. സെക്രട്ടറി ഗിരി ചള്ളിയിൽ വിശിഷ്ടാതിഥിയായി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥലം മാറിപ്പോകുന്ന വാർഡിലെ ജെ.എച്ച്.ഐ ഷാലിമയ്ക്ക് സ്‌നേഹോപഹാരം കൗൺസിലർ സമ്മാനിച്ചു. പ്രജീഷ് ചള്ളിയിൽ സ്വഗതവും ഷൈന പ്രദീപ് നന്ദിയും പറഞ്ഞു. ഡോ. രഘുനാഥ്, ഡോ. അബ്ദുൾ റഹിമാൻ, ഡോ. അശ്വതി ഹരിഗോവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |