തൃശൂർ: മയക്കുമരുന്നിനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന 'വാക്ക് എഗിൻസ്റ്റ് ഡ്രഗ്‌സ്' ആശയവുമായി സെപ്തംബർ 17ന് രാവിലെ ആറിന് തൃശൂർ മണികണ്ഠനാലിൽ നിന്ന് സ്വരാജ് റൗണ്ട് വഴി തെക്കെഗോപുര നട വരെ കൂട്ടനടത്തം. രമേശ് ചെന്നിത്തല ചെയർമാനായ പ്രൗഡ് കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൂട്ടനടത്തവുമായി ബന്ധപ്പെട്ട ആലോചനായോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വീണുഗോപാൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുന്ദരൻ കുന്നത്തുള്ളി, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, സുനിൽ അന്തിക്കാട്, ഐ.പി.പോൾ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |