പുനലൂർ: കെ.എസ്.ആർ.ടി.ഇ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് പുനലൂർ കലയനാട് പി.എസ്.സി.ബി ഹാളിൽ നടക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. അസോ. ജില്ലാ പ്രസിഡന്റ് വി.രാജീവ് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ റിപ്പോർട്ടും സെക്രട്ടറി കെ.അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുമീഷ് ലാൽ കണക്കും അവതരിപ്പിക്കും. 300 പ്രതിനിധികൾ പങ്കെടുക്കും. പുനലൂർ ഡിപ്പോയിൽ മെഡിക്കൽ ക്യാമ്പ്, കൊട്ടാരക്കരയിൽ ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ നടത്തിയതായി സംഘാടക സമിതി ചെയർമാൻ എ.ആർ.കുഞ്ഞുമോൻ, ജനറൽ കൺവീനർ വി.രാജീവ്, മറ്റ് ഭാരവാഹികളായ കെ.അനിൽകുമാർ, എം.എസ്.സുമീഷ് ലാൽ, പ്രവീൺ ബാബു, ഷാജുസുരേന്ദ്രൻ, ആർ.സുബാഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |