കോട്ടയം : എലിക്കുളം ഗ്രാമപഞ്ചായത്തിൽ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. പാലാ - പൊൻകുന്നം റോഡിൽ കുരുവിക്കൂടിനും ഏഴാംമൈലിനും ഇടയിലുള്ള ഞുണ്ടൻമാക്കൽ വളവിലാണ് വഴിയോര വിശ്രമകേന്ദ്രം ആരംഭിച്ചത്. നാലു ശൗചാലയങ്ങൾ കൂടാതെ കൂൾബാർ തുടങ്ങാനുള്ള സൗകര്യവുമുണ്ട്. വിശ്രമകേന്ദ്രം പ്രവർത്തനക്ഷമമാകുന്നതോടെ ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |