കൊച്ചി:ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്)അംഗീകാരം നേടി.
രോഗികൾക്കുള്ള സേവനം മരുന്നുകളുടെ ലഭ്യതയും വിതരണവും ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണിത്. ജില്ലാ, സംസ്ഥാനതല പരിശോധനകൾക്ക് ശേഷം ദേശീയതലത്തിലുള്ള സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിക്കുന്നത്. ദേശീയപരിശോധനയിൽ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി 89.08 ശതമാനം സ്‌കോർ നേടി. ജില്ലയിൽ എൻ.ക്യു.എ.എസ് നേടിയ ആരോഗ്യസ്ഥാപനങ്ങളുടെ എണ്ണം 21 ആയി. ഒരു കിടക്കയ്ക്ക് 10000 രൂപ എന്ന നിലയിൽ വാർഷിക ഇൻസെന്റീവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |