പാലക്കാട്: അകത്തേത്തറ പഞ്ചായത്തിലെ ശിവാനന്ദാശ്രമം-ഐശ്വര്യ കോളനി റോഡ്(എ ടു സെഡ് റോഡ്) എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡിന് വീരമൃത്യു വരിച്ച ജവാൻ മുഹമ്മദ് ഹക്കീമിന്റെ പേര് നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോഹനൻ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ മഞ്ജു മുരളി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡി.സദാശിവൻ, കിൻഫ്ര ഡയറക്ടർ ടി.കെ.അച്യുതൻ, സഹകരണ ആശുപത്രി ചെയർമാൻ ടി.രാമാനുജൻ, ആസൂത്രണ സമിതി അംഗം കെ.ജയകൃഷ്ണൻ, എ ടു സെഡ് എം.ഡി മുസ്തഫ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |