മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ വനിത വികസന കോപ്പറേഷന്റെ സഹകരണത്തോടെ വിമൻസ് സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. എം.ജി സർവകലാശാല രജിസ്ട്രാർ പ്രൊഫ.ഡോ.ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. "തുല്യ അവകാശങ്ങൾ, തുല്യ അവസരങ്ങൾ, തുല്യ അധികാരം, സ്ത്രീകൾക്കുള്ള നിയമപരവും സുരക്ഷാപരവുമായ നടപടികൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുരേഷ് എസ് അദ്ധ്വക്ഷനായി. വിമൻസ് സെൽ കൺവീനർ വിജയലക്ഷ്മി ഡി.വി, കൗൺസിൽ സെക്രട്ടറി രമ്യ ജയൻ.എസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ലക്ഷ്മി.എസ്, ഡോ.ഷൈനി വി.എൻ, സ്മിതാ കാർണവർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |