തൃശൂർ: കേരള വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ 26ന് തൃശൂർ റീജ്യണൽ തീയറ്ററിൽ ജില്ലാ വിദ്യാഭ്യാസ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 4.30ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കുക, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ മതേതര ജനാധിപത്യ സ്വഭാവം പരിരക്ഷിക്കുക, വൈജ്ഞാനിക മികവിനെ പിന്നോട്ടടിപ്പിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും. കേരള വിദ്യാഭ്യാസ സമിതിയുടെ ജില്ലാ സമിതികൾ രൂപീകരിക്കും. ഡോ. എ. പ്രേമ (ടി.ഒ.കെ.എ.യു), സാജൻ ഇഗ്‌നേഷ്യസ് (കെ.എ.സ്.ടി.എ), ഡോ. പി.കെ. വിജയൻ (എ.കെ.ജി.സി.ടി), പി.ബി. ഹരിലാൽ (എൻ.ജി.ഒ യൂണിയൻ), സുകന്യ ബൈജു (ഡി.വൈ.എഫ്.ഐ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |