തിരുവനന്തപുരം: മൗറീഷ്യസിലെ മുൻ മന്ത്രി പ്രൊഫ.അറുമുഖം പരശുരാമൻ ഈശാലയം സന്ദർശിച്ചു.യുനെസ്‌കോയിൽ ഡയറക്‌ടറും ലോകബാങ്കിൽ മുതിർന്ന ഉപദേശകനുമായിരുന്നു ഡോ. പരശുരാമൻ.മൗറീഷ്യസിൽ നടത്താനുദ്ദേശിക്കുന്ന ഗ്ലോബൽ എനർജി പാർലമെന്റിന്റെ സെഷന് അദ്ദേഹം പിന്തുണയറിയിച്ചു.ഈശ വിശ്വവിദ്യാലയം ആസ്ഥാനമാക്കി നടപ്പാക്കിവരുന്ന സമ്പൂർണ ബോധന സമ്പ്രദായത്തിന്റെ സാർവത്രികതയെയും അതിന്റെ ആഗോള പ്രയോഗത്തെയും കുറിച്ച് സ്വാമി ഈശ സംസാരിച്ചു.
ഡോ.എം.ആർ.തമ്പാൻ,ഡോ.വി.രഘു,അജിത് വെണ്ണിയൂർ,ഡോ.ജി.വത്സല,ഡോ.കെ.രാജേശ്വരി,ഡോ.സുജാക്ഷി, പ്രൊഫ.കെ.കെ.വാസു,സതീഷ് വിശ്വരംഭൻ,പി.പ്രതാപൻ,മുരളീധരൻ നായർ,ജി.ഇ.പി ജർമൻ പ്രതിനിധികളായ ഫെലീഷ്യ,ലൂയിസ ട്രില്ലർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |