പൂനെയിലെ വൈകുണ്‌ഠമേത്ത ദേശീയ സഹകരണ മാനേജ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് (വാംനികോം) 2025-27 ബാച്ച് അഗ്രിബിസിനസ് മാനേജ്‌മെന്റ്, ബിരുദാനന്തര ഡിപ്ലോമ (പി.ജി.ഡി.എം-എ.ബി.എ) കോഴ്‌സിന് അപേക്ഷിക്കാം.രണ്ടുവർഷത്തെ പ്രോഗ്രാമാണ്.എം.ബി.എയ്‌ക്കു തുല്യമായ പ്രോഗ്രാം എ.ഐ.സി.ടി.ഇയും ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷനും(AIU) അംഗീകരിച്ചതാണ്. കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സഹകരണ മാനേജ്‌മെന്റ് സ്ഥാപനമാണ് വാംനികോം.
ബിരുദധാരികൾക്ക് മാനേജ്മെന്റ് പ്രോഗ്രാം
ദേശീയസഹകരണ പരിശീലന കോർപ്പറേഷൻ (എൻ.സി.സി.ടി), ദേശീയ സഹകരണ യൂണിയൻ (എൻ.സി.യു.ഐ), വാംനികോം എന്നിവയിലെ ജീവനക്കാരുടെ മക്കൾക്കും സഹകരണ സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്നവർക്കും വാംനികോമിലുള്ള വിദേശികൾക്കും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. വിദേശവിദ്യാർത്ഥികളും സാർക് രാജ്യങ്ങളിലെയും ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലും ഗ്രാമീണ ധനസഹായസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. മാനേജ്മെന്റ് അഭിരുചി ടെസ്റ്റ് സ്കോറുകൾ പ്രവേശനത്തിനായി പരിഗണിക്കും. അപേക്ഷ ഓൺലൈനായി www.vamnicom.gov.in വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഏപ്രിലിൽ ബംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂൺ, ഗാന്ധിനഗർ, ജബൽപൂർ, ജയ്‌പൂർ (രാജസ്ഥാൻ), കല്യാണി (പശ്ചിമബംഗാൾ), നാഗ്‌പൂർ, ന്യൂഡൽഹി, പാറ്റ്‌ന, പന്ത്‌നഗർ (ഉത്തരാഖണ്ഡ്), പുണെ എന്നിവിടങ്ങളിൽ ഗ്രൂപ്പ്ചർച്ചയും അഭിമുഖവും നടത്തിയാണ് പ്രവേശനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |