ന്യൂയോർക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവിൽ തട്ടിപ്പ് കേസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിധിച്ച 50 കോടി ഡോളർ പിഴ അപ്പീൽ കോടതി റദ്ദാക്കി. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ കോടതിയാണ് ട്രംപിന് പിഴ ചുമത്തിയത്.
35.5 കോടി ഡോളർ പിഴയായിരുന്നു ട്രംപിന് ആദ്യം വിധിച്ചത്. എന്നാൽ ഇത് പലിശയുൾപ്പെടെ ഭീമമായ തുകയായി ഉയരുകയായിരുന്നു. പിഴത്തുക അമിതമെന്ന് അഞ്ചംഗ അപ്പീൽ സമിതി വിലയിരുത്തി. അതേ സമയം, ട്രംപിനെതിരെയുള്ള കുറ്റം നിലനിൽക്കും. കോടതി വിധിയെ സമ്പൂർണ വിജയമെന്ന് ട്രംപ് വിശേഷിപ്പിച്ചു.
മൂന്നു വർഷത്തേക്ക് ന്യൂയോർക്ക് സംസ്ഥാനത്ത് കമ്പനി ഡയറക്ടറായി പ്രവർത്തിക്കാനും ബാങ്ക് വായ്പയെടുക്കാനും ട്രംപിന് ന്യൂയോർക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർക്കും കുറ്റംചുമത്തിയിരുന്നു. ഇവ അപ്പീൽ കോടതി റദ്ദാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |